കൊട്ടാരക്കര: രാജ്യത്തെ മതാടിസ്ഥാനത്തിൽ വിഭജിക്കുന്ന പൗരത്വ ഭേദഗതി ബില്ല് പിൻവലിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നെടുവത്തൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പുത്തൂർ പോസ്റ്റോഫീസിലേക്ക് മാർച്ചും ധർണയും നടത്തി. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ആർ.ശിവകുമാർ ധർണ ഉദ്ഘാടനം ചെയ്തു. നെടുവത്തൂർ മണ്ഡലം പ്രസിഡന്റ് സതീഷ് ആനക്കോട്ടൂർ അദ്ധ്യക്ഷനായി. ഡി.സി.സി ജനറൽ സെക്രട്ടറി ബി.രാജേന്ദ്രൻനായർ മുഖ്യ പ്രഭാഷണം നടത്തി. യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി വിഷ്ണു പവിത്രേശ്വരം , കോൺഗ്രസ് പുത്തൂർ മുൻ മണ്ഡലം പ്രസിഡന്റ് ബിനു ചൂണ്ടാലിൽ, ആർ.രതീഷ്, അന്നൂർ ശശി, നെടുവത്തൂർമണ്ഡലം വൈസ് പ്രസിഡന്റ് സഞ്ജു പുല്ലാമല, കെ.എസ്.യു ജില്ലാ എക്സിക്യുട്ടീവ് കമ്മിറ്റി അംഗം രേഷ്മ, നെടുവത്തൂർ മണ്ഡലം പ്രസിഡന്റ് ആർ.സത്യപാലൻ, രഘു കുന്നുവിള എന്നിവർ സംസാരിച്ചു. മെഹമൂദ് അഹമ്മദ്, ജിതിൻ ഭാസി, സനന്തു, അർജുൻ മാടയ്ക്കാപ്പിള്ളി, സുമേഷ് പുല്ലാമല എന്നിവർ നേതൃത്വം നൽകി.