പാരിപ്പള്ളി: അമ്മ ചാരിറ്റബിൾ ട്രസ്റ്റിന്റെ 40-ാമത് സൗജന്യ നേത്ര പരിശോധന ക്യാമ്പ് നാളെ നടയ്ക്കൽ വരിഞ്ഞം തിരു. ഊഴായ്ക്കോട് ശ്രീ ഇണ്ടിളയപ്പൻ ക്ഷേത്രത്തിലെ തിരുനാൾ മഹോത്സവത്തോടനുബന്ധിച്ച് നടത്തും. ശാസ്താംകോട്ട എം.ടി.എം.എം ഹോസ്പിറ്റൽ, ചാത്തന്നൂർ ഡോ. ആതിരാസ് ആയുഷ്ജീവനം ആയുർ ഇന്നവേഷൻസ് ആയുർവേദ ആശുപത്രി, ദേവി സ്കാൻസ് ആൻഡ് ലബോറട്ടറീസ് എന്നിവ സംയുക്തമായാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. സൗജന്യ നേത്രപരിശോധന ക്യാമ്പ്, ആയുർവേദ മെഡിക്കൽ ക്യാമ്പ്, ലാബ് ടെസ്റ്റുകൾ എന്നിവ നടത്തും. രാവിലെ 9ന് അമ്മ ചാരിറ്റബിൾ ട്രസ്റ്റ്‌ ചെയർമാൻ വി.എസ്. സന്തോഷ്‌കുമാർ ക്യാമ്പ് ഉദ്ഘാടനം ചെയ്യും. രജിസ്ട്രേഷൻ രാവിലെ 8.30ന് ആരംഭിക്കും. ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് സൗജന്യ തിമിരശസ്ത്രക്രിയ, കണ്ണട വിതരണം, മരുന്നുകൾ എന്നിവ ലഭിക്കും.