ccc
റാഫാ അരോമാ സ്പിരിറ്റ് ഒഫ് ഹ്യുമാനിറ്റി അവാർഡ് പ്രൊഫ.ജോൺ കുരാക്കാരന് സർക്കിൾ ഇൻസ്പെക്ടർ ജി.എസ്.രതീഷ് സമ്മാനിക്കുന്നു

കൊട്ടാരക്കര : പാലിയേറ്റീവ് കെയർ ഇനിഷ്യേറ്റീവ് സംസ്ഥാന പ്രസിഡന്റും ജീവകാരുണ്യ പ്രവർത്തകനുമായ പ്രൊഫ.ജോൺ കുരാക്കാരന് ചെങ്ങമനാട് റാഫാ അരോമാ ഹോസ്പിറ്റൽ ഏർപ്പെടുത്തിയ മികച്ച ജീവകാരുണ്യ പ്രവർത്തകനുള്ള സ്പിരിറ്റ് ഒഫ് ഹ്യുമാനിറ്റി അവാർഡ്
സർക്കിൾ ഇൻസ്പെക്ടർ ജി.എസ്.രതീഷ് സമ്മാനിച്ചു. ഫിനാൻസ് ഓഫീസർ ടി.ജോസ് അദ്ധ്യക്ഷനായി.
ഡോ.ഏബ്രഹാം കരിക്കം, കെ.ഒ. രാജുക്കുട്ടി, ഡോ.ജേക്കബ് തോമസ്, അഡ്വ.സാജൻ കോശി,നീലേശ്വരം സദാശിവൻ, മാതാ ഗുരുപ്രിയ, ഡോ.ശ്രീഹരി,ആർ.ഗീത,
മെനു ജോൺ,ഒ. അച്ചൻകുഞ്ഞ്,ജോജി വർഗീസ്,സുരേഷ് കുമാർ,സാം കുരാക്കാർ എന്നിവർ സംസാരിച്ചു.