കുളത്തൂപ്പുഴ : ജില്ലാ പഞ്ചായത്തിന്റെ നൂതന പദ്ധതിയായ ഗ്രാമജ്യോതി പദ്ധതിക്ക് ശ്രീധർമ്മ ശാസ്താക്ഷേത്രത്തിൽ തുടക്കമായി. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ അനുമതിയോടെ ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന പദ്ധതിയിൽ ക്ഷേത്ര പരിസരത്ത് പൊതു ഇടങ്ങളിൽ ഇരിപ്പിടം, ഓപ്പൺ സ്റ്റേജ്, കഫറ്റേരിയ, ഫിറ്റ്നസ് പാർക്ക് തുടങ്ങിയ സൗകര്യങ്ങളോടെ ഗ്രാമീണ മേഖലകളിൽ സാംസ്കാരിക ഇടങ്ങൾ ഒരുക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
കുളത്തുപ്പുഴ ശാസ്താ ക്ഷേത്ര മണ്ഡപത്തിൽ ചേർന്ന യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഗോപൻ ഉദ്ഘാടനം ചെയ്തു. അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഓമന മുരളി അദ്ധ്യക്ഷയായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ലൈലാബീവി, ജില്ലാ പഞ്ചായത്ത് ആരോഗ്യ,വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.അനിൽകുമാർ, അനിൽ എസ്.കല്ലേലി ഭാഗം, ടി.തുഷാര, റീന ഷാജഹാൻ, ചന്ദ്രകുമാർ, പ്രവീൺകുമാർ, സന്തോഷ് കുമാർ,മുരളീധരൻ,വിജീഷ് എന്നിവർ സംസാരിച്ചു.