prasannakumar

കൊല്ലം: അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. കിളികൊല്ലൂർ വിവേകാനന്ദ നഗർ -69 കൈപ്പുഴ കിഴക്കതിൽ വീട്ടിൽ പ്രസന്നകുമാറാണ് (50) മരിച്ചത്. സംസ്കാരം പോളയത്തോട് വിശ്രാന്തിയിൽ നടത്തി.

കഴിഞ്ഞമാസം 23ന് രാവിലെ 9.30ന് തിരുവനന്തപുരം പള്ളിപ്പുറത്തായിരുന്നു അപകടം. ജോലിക്കായി മംഗലപുരത്തെ വർക്ക് ഷോപ്പിലേക്ക് സ്കൂട്ടറിൽ പോകവേ ടയർ പൊട്ടി നിയന്ത്രണം വിട്ടെത്തിയ ആംബുലൻസ് ഇടിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ബുധനാഴ്ച രാത്രി പത്തോടെയാണ് മരിച്ചത്. ഭാര്യ: സന്ധ്യ. മകൾ: തൃക.