ചടയമംഗലം : ബ്ലോക്ക് പഞ്ചായത്തിന്റെ ശുചിത്വ മിഷൻ ഫണ്ടിൽ നിന്ന് തേവന്നൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ 15 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിക്കുന്ന ടോയ്ലറ്റ് ക്ലോംപ്ലക്സിന്റെ നിർമ്മാണോദ്ഘാടനം ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതിക വിദ്യാധരൻ നിർവഹിച്ചു. ബ്ലോക്ക് മെമ്പർ ജി.വിക്രമൻ പിള്ള, വാർഡ് മെമ്പർ ആർ.ഹിരൺ, പി.ടി.എ പ്രസിഡന്റ് കെ.സജീവ് ,എസ്.എം.സി ചെയർമാൻ പി.ഷാജി, പ്രിൻസിപ്പൽ എ.ഉനൈസ, ഹെഡ്മാസ്റ്റർ ഡി.കെ ഷിബു അദ്ധ്യാപകരായ ആർ.ബിജു, പ്രസീദ് എസ്.നായർ എന്നിവർ പങ്കെടുത്തു.