a
എൻ ഡി എഫ് ചവറ മണ്ഡലം കൺവൻഷനിൽ പങ്കെടുക്കാൻ സ്ഥാനാർത്ഥി എം.മുകേഷ് വേദിയിലേക്ക് കടന്നുവരുന്നു.

ചവറ : പാർലമെന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായിട്ടുള്ള എൽ.ഡി.എഫ് കൺവെൻഷൻ മന്ത്രി കെ.എൻ. ബാലഗോപാലൻ ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ എൽ.ഡി.എഫ് കൺവീനർ ഐ. ഷിഹാബ് അദ്ധ്യക്ഷനായി. ഡോ. സുജിത് വിജയൻപിള്ള എം.എൽ.എ, സ്ഥാനാർഥി എം. മുകേഷ്, നേതാക്കളായ എം. കെ. ഡാനിയൽ,എം.എച്ച്. ഷാരിയർ,എസ്. സുദേവൻ,കെ. വരദരാജൻ,കെ. രാജഗോപാൽ, കൊല്ലം മധു തുടങ്ങിയവർ സംസാരിച്ചു.ചവറ നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി പ്രസിഡന്റായി അനിൽ പുത്തേഴം, സെക്രട്ടറിയായി മത്സ്യ ഫെഡ് ചെയർമാൻ ടി. മനോഹരൻ എന്നിവരെ തിരഞ്ഞെടുത്തു