gokul

കുന്നത്തൂർ: പിതാവ് മരിച്ച് പത്തൊൻപതാം ദിവസം മകനെ കല്ലടയാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കുന്നത്തൂർ കിഴക്ക് ഗോകുലത്തിൽ (വള്ളിത്തുണ്ടിൽ) പരേതനായ ഗോപാലകൃഷ്ണപിള്ളയുടെയും ശ്രീലതയുടെയും മകൻ ഗോകുൽ കൃഷ്ണനാണ് (31) മരിച്ചത്. വ്യാഴാഴ്ച വൈകിട്ടോടെ കല്ലടയാറ്റിൽ കുന്നത്തൂർ പാലത്തിന് സമീപം ഒഴുകിപ്പോകുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. അജ്ഞാത മൃതദേഹമെന്ന നിലയിൽ നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് ശാസ്താംകോട്ടയിൽ നിന്നെത്തിയ അഗ്നിരക്ഷാ സേന സ്കൂബാ ടീമിന്റെ സഹായത്തോടെ മൃതദേഹം കരയ്ക്കെത്തിച്ചു. പരിശോധനയിൽ ലഭിച്ച തിരിച്ചറിയൽ കാർഡിൽ നിന്നാണ് യുവാവിനെ തിരിച്ചറിഞ്ഞത്. മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിൽ. കഴിഞ്ഞ ഫെബ്രുവരി 25നാണ് ഗോകുലിന്റെ പിതാവ് വിമുക്തഭടനായ ഗോപാലകൃഷ്ണപിള്ള അസുഖ ബാധിതനായി മരിച്ചത്.വിദേശത്തായിരുന്ന ഗോകുൽ പിതാവിന്റെ മരണാനന്തര ചടങ്ങുകൾക്ക് എത്തിയിരുന്നില്ല. സഹോദരൻ: അനന്തു.