കൊല്ലം: ബി.ജെ.പിയോട് പോരാടി നിൽക്കാൻ സാധിക്കില്ലെന്ന് കോൺഗ്രസ് തെളിയിക്കുകയാണെന്ന്
സി.പി.ഐ കേന്ദ്ര എക്‌സിക്യുട്ടിവ് അംഗം കെ.പ്രകാശ് ബാബു പറഞ്ഞു. അയത്തിൽ റോയൽ ഓഡിറ്റോറിയത്തിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി എം.മുകേഷിന്റെ ഇരവിപുരം മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

എം.നൗഷാദ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. മന്ത്രി കെ.എൻ. ബാലഗോപാൽ, മേയർ പ്രസന്ന ഏണസ്റ്റ്, സി.പി.എം ജില്ലാ സെക്രട്ടറി എസ് സുദേവൻ, എം മുകേഷ് എം.എൽ.എ, സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം ചിന്ത ജെറോം, എൽ.ഡി .എഫ്‌ തിരഞ്ഞെടുപ്പ് കമ്മിറ്റി ഇരവിപുരം മണ്ഡലം സെക്രട്ടറി എക്സ്. ഏണസ്റ്റ്, എസ് പ്രസാദ്, വഴുതാനത്ത് ബാലചന്ദ്രൻ, അഡ്വ. കെ. രാജു, എന്നിവർ സംസാരിച്ചു.