കൊല്ലം: തട്ടാമല അഞ്ചുകോയിക്കൽ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ പൂയം മഹോത്സവത്തിന് നാളെ കൊടിയേറും. രാത്രി 7നും 7.30 നും മദ്ധ്യേ തന്ത്രി പട്ടത്താനം തടത്തിൽ മഠം ടി.കെ.ചന്ദ്രശേഖരൻ തന്ത്രിയുടെയും മേൽശാന്തി കരുനാഗപ്പള്ളി തെക്കേവിള ഭുവനേശ്വരി മഠം എം.മനൂപ് ശാന്തിയുടെയും മുഖ്യ കാർമ്മികത്വത്തിൽ തൃക്കൊടിയേറ്റ് നടക്കും. ഞായറാഴ്ച വൈകിട്ട് 6 ന് സോപാന സംഗീതം, രാത്രി 9 ന് നാടൻപാട്ട്. തിങ്കൾ രാത്രി 9.30 ന് പ്രൊഫ.അയിലം ഉണ്ണിക്കൃഷ്ണന്റെ കഥാപ്രസംഗം. ചൊവ്വാഴ്ച രാവിലെ 6.30 ന് സമൂഹ പൊങ്കൽ, രാത്രി 9ന് നാടകം - നായകൻ. ബുധനാഴ്ച വൈകിട്ട് 4 മുതൽ കെട്ടുകാഴ്ച. രാത്രി 8 ന് താലപ്പൊലി, 9 ന് ഗാനമേള.