shefeek

തൊടിയൂർ: അസുഖബാധിതനായി ഡൽഹി എയിംസിൽ ചികിത്സയിൻ കഴിയവേ കഴിഞ്ഞ ചൊവ്വാഴ്ച മരിച്ച സൈനികൻ തൊടിയൂർ മുഴങ്ങോടി പാട്ടക്കണ്ടത്തിൽ ഷെഫീക്കിന്റെ (35) സംസ്കാരം നടത്തി. തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് രാവിലെ ഷെഫീഖ് പഠിച്ചിരുന്ന തൊടിയൂർ ഗവ. എൽ.പി സ്കൂളിൽ കൊണ്ടുവന്ന മൃതദേഹം പൊതുദർശനത്തിന് വച്ച ശേഷം വീട്ടിലേക്ക് കൊണ്ടുപോയി. നൂറുകണക്കിന് പേർ ആദരാഞ്ജലികൾ അർപ്പിച്ചു. മൃതദേഹത്തെ അനുഗമിച്ച സൈനികർ അന്തിമോപചാരമർപ്പിച്ചു.
പതിനഞ്ച് വർഷമായി ഷെഫീഖ് സൈനികനായി സേവനമനുഷ്ഠിച്ചുവരുകയായിരുന്നു. പൂക്കുഞ്ഞ് -നദീറ ദമ്പതികളുടെ മകനാണ്. ഭാര്യ: സജീന. മക്കൾ: അഫ്സ ഫാത്തിമ, മുഹമ്മദ് അഫീസ്.