photo
കരൾ മാറ്റി വയ്ക്കൽ ശസ്ത്രക്രിയക്ക് ചികിത്സയിൽ കഴിയുന്ന ഗൃഹനാഥന് നൽകാൻ ജി.സി.സി സ്നേഹതീരം വാട് സ് ആപ്പ് കൂട്ടായ്മ സ്വരൂപിച്ച തുക തെന്മല പഞ്ചായത്ത് പ്രസിഡന്റ് കെ.ശശിധരൻ ബന്ധുവിന് കൈമാറുന്നു. ഉറുകുന്ന് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് വി.എസ്.മണി, തടിക്കാട്ഗോപാലകൃഷ്ണൻ, സി.വിജയകുമാർ തുടങ്ങിയവർ സമീപം

പുനലൂർ:നിർദ്ധന കുടുംബാംഗമായ ഉറുകുന്ന് സ്വദേശിക്ക് കരൾ മാറ്റി വയ്ക്കൽ ശസ്ത്രക്രിയക്ക് ധനസഹായം നൽകി കിഴക്കൻ മലയോര മേഖലയിലെ ജി.സി.സി സ്നേഹതീരം വാട്സ് ആപ്പ് കൂട്ടായ്മ. തമിഴ്നാട്ടിലെ പോണ്ടിച്ചേരി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഗൃഹനാഥന് ചികിത്സകൾക്കും ശസ്ത്രക്രിയകൾക്കും ഭാരിച്ച സാമ്പതിക ബാദ്ധ്യതയുണ്ടെന്ന് മനസിലാക്കിയ കൂട്ടായ്മയിലെ അംഗങ്ങളിൽ നിന്ന് സ്വരൂപിച്ച തുകയാണ് ബന്ധുവിന് കൈമാറിയത്. ഗ്രൂപ്പ് അഡ്മിനും കിലാ റിസോഴ്സ് പേഴ്സണുമായ ദിലീപ് കുമാറിന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ തെന്മല പഞ്ചായത്ത് പ്രസിഡന്റ് കെ.ശശിധരൻ തുക കൈമാറി. ഉറുകുന്ന് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് വി.എസ്.മണി മുഖ്യപ്രഭാഷണം നടത്തി. വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളായ തടിക്കാട് ഗോപാലകൃഷ്ണൻ, സി.വിജയകുമാർ, ഉറുകുന്ന് സന്തോഷ്, തെന്മല നാഗരാജൻ, വനം വകുപ്പ് ഉദ്യോഗസ്ഥരായ സൂരജ് ജി.നായർ,രാധാകൃഷ്ണൻ, ജോമോൻ, ജി.സി.സി ഗ്രൂപ്പ് അംഗങ്ങളായ വിത്സൻ, കുമാർ തഴുതുരുട്ടി, ഷിഹാബ് തെന്മല,അഭിലാഷ്, സഞ്ജു, ചലഞ്ച് ചാരിറ്റബിൾ ട്രസ്റ്റ് ഭാരവാഹി, ബൈജു തുടങ്ങിയവർ സംസാരിച്ചു.