iti
ലെൻസ്‌ഫെഡ് ഓച്ചിറ യൂണിറ്റും ഗവ.എെ.ടി.എെ ഓച്ചിറയും സംയുക്തമായി ലൈസൻസ്ഡ് എൻജിനീയർമാർക്കും എെ.ടി.എെയിലെ രണ്ടാം വർഷ വിദ്യാർത്ഥികൾക്കുമായി ഇൻഫർമേഷൻ കേരള മിഷന്റെ നേതൃത്വത്തിൽ നടത്തിയ ഏകദിന പരിശീലന പരിപാടി

ഓച്ചിറ: ലെൻസ്‌ഫെഡ് ഓച്ചിറ യൂണിറ്റും ഗവ.എെ.ടി.എെ ഓച്ചിറയും സംയുക്തമായി ലൈസൻസ്ഡ് എൻജിനീയർമാർക്കും എെ.ടി.എെയിലെ രണ്ടാം വർഷ വിദ്യാർത്ഥികൾക്കുമായി ഇൻഫർമേഷൻ കേരള മിഷന്റെ നേതൃത്വത്തിൽ നടത്തിയ ഏകദിന പരിശീലന പരിപാടി കെ.എസ്.ഇ.ബി മുൻ എൻജിനീയർ അശോകൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് പി.എസ്.ദീപക് അദ്ധ്യക്ഷനായി. പരിശീലന പരിപാടിയ്ക്ക് ഇൻഫർമേഷൻ കേരള മിഷൻ കൊല്ലം ജില്ലാ കോഡിനേറ്റർ സാമുവൽ പി.ജോൺ, ജില്ലാ ടെക്നിക്കൽ ഓഫീസർ ജയ്‌മോൻ, ടെക്നിക്കൽ ഓഫീസർമാരായ പ്രമോദ്, സഹീർ, ജില്ലാ ട്രെയിനർമാരായ രാജേന്ദ്രൻ, പ്രമോദ് എന്നിവർ നേതൃത്വം നൽകി. പ്രിൻസിപ്പൽ പി.എസ്.സജു , പി.മോഹനകുമാർ, ജി.ഷൈനി, ജി.ഗിരീഷ് തുടങ്ങിയവർ സംസാരിച്ചു.