കൊല്ലം : ഒൻപത് ചാക്ക് നിരോധിത പുകയില ഉത്പ്പന്നങ്ങളുമായി ഒരാൾ പിടിയിൽ. ശക്തികുളങ്ങര കന്നിമേൽചേരിയിൽ കോടിയിൽ സജീവൻ(53) ആണ് ശക്തികുളങ്ങര പൊലീസിന്റെ പിടിയിലായത്.
ശക്തികുളങ്ങര പാലത്തിന് സമീപം ഇന്നലെ വൈകിട്ട് പൊലീസ് നടത്തിയ പരിശോധനയിൽ 30 പാക്കറ്റ് നിരോധിത ലഹരി ഉത്പന്നങ്ങൾ സജീവന്റെ പക്കൽ നിന്ന് കണ്ടെത്തി.
തുടർന്ന് നടത്തിയ ചോദ്യംചെയ്യലിലാണ് കടയിൽ സൂക്ഷിച്ചിരുന്ന ലഹരി ഉത്പന്നങ്ങളെപ്പറ്റി പൊലീസിന് വിവരം ലഭിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഒമ്പത് ചാക്ക് നിരോധിത ഉത്പന്നങ്ങൾ പിടികൂടിയത്. ശക്തികുളങ്ങര എസ്.എച്ച്.ഒ ഉദയകുമാറിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ വിനോദ്, പ്രദീപ്, സുദർശൻ എന്നിവരടങ്ങിയ സംഘമാണ് സജീവനെ പിടികൂടിയത്.