കൊല്ലം: പെരുമൺ വിവേകാനന്ദപുരം ശ്രീരാമകൃഷ്‌ണ സേവാശ്രമത്തിൽ 189 -ാം ശ്രീരാമകൃഷ്‌ണ ജയന്തി ആഘോഷിച്ചു. പ്രാക്കുളം പ്രഭാകരൻപിള്ള ജയന്തി ഉദ്ഘാടന പ്രഭാഷണം നടത്തി. കലാകാരൻ പെരുമൺ ശിവൻകുട്ടിയെ ട്രസ്റ്റ് ചെയർമാൻ പി.സി. വിത്സൺ, പെരിനാട് മുരളീധരൻ എന്നിവർ ചേർന്ന് ആദരിച്ചു. ചടങ്ങിൽ കുട്ടികൾക്ക് മധുര പലഹാരങ്ങളും പുസ്‌തകങ്ങളും സായിനികേതൻ സെക്രട്ടറി സി.കെ. രവി നൽകി. രാവിലെ ശ്രീരാമകൃഷ്‌ണ സ്‌തുതിഗീത യജ്ഞവും പൂജയും നടന്നു. ചടങ്ങിൽ സേവാശ്രമം ട്രസ്റ്റി ടി. ദിനേശൻ, സോമൻപിള്ള പെരുമൺ, സുരേഷ് അഷ്‌ടമി, ശ്രീജി പുനലൂർ തുടങ്ങിയവർ പങ്കെടുത്തു.