കൊല്ലം: പോസ്റ്റൽ ഡിവിഷനിൽ പോസ്റ്റൽ ലൈഫ് ഇൻഷ്വറൻസ്, റൂറൽ പോസ്റ്റൽ ലൈഫ് ഇൻഷ്വറൻസ് വിപണനത്തിന് കമ്മിഷൻ വ്യവസ്ഥയിൽ ഡയറക്ട് ഏജന്റുമാരെയും ഫീൽഡ് ഓഫീസർമാരെയും നിയമിക്കുന്നു. പത്താം ക്ലാസ് പാസായിരിക്കണം.

18 വയസ് പൂർത്തിയായി സ്വയം തൊഴിൽ ചെയ്യുന്നവർ, തൊഴിൽ രഹിതർ, കുടുംബശ്രീ പ്രവർത്തകർ, അങ്കണവാടി ജീവനക്കാർ, ജനപ്രതിനിധികൾ എന്നിവരെ ഡയറക്ട് ഏജന്റായും കേന്ദ്ര /സംസ്ഥാന ഗവ. സർവീസിൽ നിന്ന് വിരമിച്ചവരെ ഫീൽഡ് ഓഫീസറായും നിയമിക്കുന്നു. ഡിസ്ചാർജ് ചെയ്യപ്പെട്ട ജി.ഡി.എസിനും ഫീൽഡ് ഓഫീസറായി അപേക്ഷിക്കാം.

വയസ്, യോഗ്യത, മുൻപരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ കോപ്പി, രണ്ട് പാസ്‌പോർട്ട് സൈസ് ഫോട്ടോ, മൊബൈൽ നമ്പർ എന്നിവ അപേക്ഷയ്ക്കൊപ്പം നൽകണം. വിലാസം: സീനിയർ സൂപ്രണ്ട് ഒഫ് പോസ്റ്റ് ഓഫീസ്, കൊല്ലം ഡിവിഷൻ, കൊല്ലം -691001. അപേക്ഷകർ ജില്ലയിൽ സ്ഥിരതാമസക്കാരായിരിക്കണം. അവസാന തീയതി ഏപ്രിൽ 5. ഫോൺ: 7012151358.