കൊല്ലം: ശ്രീനാരായണ വനിത കോളേജ് ഹിന്ദി വിഭാഗവും മുംബയ് ഹിന്ദുസ്ഥാനി പ്രചാരസഭയും സംയുക്തമായി 'പാർശ്വവത്കൃത സമൂഹം ഭാരതീയ സാഹിത്യത്തിൽ; ഒരു അവലോകനം" എന്ന വിഷയത്തിൽ 18, 19 തീയതികളിൽ അന്തർദേശീയ സെമിനാർ സംഘടിപ്പിക്കുന്നു.
ശ്രീനാരായണ ട്രസ്റ്റ് ട്രഷറർ ഡോ. ജി.ജയദേവൻ ഉദ്ഘാടനം ചെയ്യും. പ്രവാസി ഹിന്ദി എഴുത്തുകാരനും വിവർത്തകനുമായ രാകേഷ് ശങ്കർഭാരതി മുഖ്യ പ്രഭാഷണം നടത്തും. അലഹബാദ് ഹൈക്കോടതി രജിസ്ട്രാറും പ്രിൻസിപ്പൽ ബെഞ്ച് സെക്രട്ടറിയും പ്രമുഖ ഹിന്ദി എഴുത്തുകാരനുമായ മഹേന്ദ്ര പ്രതാപ് അവസ്ഥി ഭീഷ്‌മ, കേരള സാഹിത്യ അക്കാഡമി ജി.സി മെമ്പർ വിജയരാജ മല്ലിക എന്നിവർ വിശിഷ്‌ടാതിഥികളാകും. സെമിനാറിനോട് അനുബന്ധിച്ച് വിവിധ സർവകലാശാലകളിലെയും കോളേജുകളിലെയും അദ്ധ്യാപകരുടെയും ഗവേഷക വിദ്യാർത്ഥികളുടെയും പ്രബന്ധാവതരണവും ഉണ്ടാകും.