പുനലൂർ : യു.ഡി.എഫ് സ്ഥാനാർത്ഥി എൻ.കെ.പ്രേമചന്ദ്രന്റെ രണ്ടാംഘട്ട തിരഞ്ഞെടുപ്പ് പ്രചരണത്തിന് പുനലൂർ മണ്ഡലത്തിൽ തുടക്കം കുറിച്ചു. ഒന്നാം ഘട്ടത്തിൽ എത്താൻ കഴിയാതിരുന്ന സ്ഥലങ്ങളിലും മാർക്കറ്റ്, ബസ് സ്റ്റേഷനുകൾ, ടാക്‌സി ഓട്ടോ സ്റ്റാൻഡുകൾ തുടങ്ങിയിടങ്ങൾ കേന്ദ്രീകരിച്ചായിരുന്നു ഇന്നലത്തെ പ്രചരണം.സ്ഥാനാർത്ഥിയോടൊപ്പം ഏരൂർ സുഭാഷ്, നാസർഖാൻ, കുളത്തൂപ്പുഴ സലീം, കടയിൽ ബാബു, ദിജു ആലുവിള, അമ്മിണി രാജൻ, തോയിത്തല മോഹൻ, മഞ്ഞപ്പാറ സലീം, പാങ്ങോട് സുരേഷ്, നളിനാക്ഷൻ, പ്രസാദ്, ഏറം സന്തോഷ്, ജാസ്മിൻ മഞ്ജൂർ, രാധാകൃഷ്ണൻ, സക്കീർ ഹുസൈൻ, ഷാജി അഞ്ചൽ, അഞ്ചൽ ജയൻ, വർഗ്ഗീസ്, സി.ജെ. ഷോം, പത്തടിസുലൈമാൻ, സാബു എബ്രഹാം, സൈനബാബീവി, കെ.കെ.കുര്യൻ, ശ്രീലത, സുഭിലാഷ് കുമാർ, ജോസഫ്, പ്ലാവിള ഷെരീഫ്, ഇടമൺ വർഗ്ഗീസ്, ബാലചന്ദ്രൻ ഇടമുളയ്ക്കൽ എന്നീ നേതാക്കൾ ഉണ്ടായിരുന്നു.