പുനലൂർ: പുനലൂർ റിവർ സൈഡ് റോട്ടറി ക്ലബ്, ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ, പുനലൂർ ആരാധന ആശുപത്രി തുടങ്ങിയവയുടെ സംയുക്താഭിമുഖ്യത്തിൽ സൗജന്യ കാൻസർ പരിശോധന ക്യാമ്പ് നടത്തി. ചെമ്മന്തൂർ സെന്റ് ജോർജ്ജ് ഓർത്തഡോക്സ് പാരീഷ് ഹാളിൽ നടന്ന ക്യാമ്പ് പി.എസ്.സുപാൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിലെ ഡോ.കലാവതിയുടെ നേതൃത്വത്തിലായിരുന്നു ക്യാമ്പ് സംഘടിപ്പിച്ചത്. ഡോക്ടർമാരായ അനിൽജേക്കബ് ചെറിയാൻ, കെ.ജി.അനിൽകുമാർ, ബോണി സക്കറിയ, ഫാ.അനിൽബേബി,ഷെബി വർഗീസ്,ജോർജ്ജ് പി.പോൾ, മിലൻഷാജി പാലത്ര, മാത്യൂപ്രകാശ് തുടങ്ങിയവർ പരിശോധനകൾക്ക് നേതൃത്വം നൽകി. കാൻസർ സൊസൈറ്റി സംസ്ഥാന പ്രസിഡന്റ് സന്തോഷ് കുമാർ ബോധവത്കരണ ക്ലാസ് നയിച്ചു.