vvv
കുമ്മിൾ ഗവ.എച്ച്.എസ്.എസിൽ എൽ.കെ.ജി വിഭാഗത്തിൽ പത്ത് ലക്ഷം രൂപ ചെലവഴിച്ച് നടപ്പിലാക്കുന്ന സ്റ്റാർസ് വർണക്കൂടാരം പദ്ധതിയുടെ നിർമ്മാണോദ്ഘാടനം കുമ്മിൾ പഞ്ചായത്ത് പ്രസിഡന്റ് കെ.മധു നിർവഹിക്കുന്നു

കടയ്ക്കൽ: കുമ്മിൾ ഗവ എച്ച്.എസ്. എസിൽ എൽ.കെ.ജി വിഭാഗത്തിൽ പത്ത് ലക്ഷം രൂപ ചെലവഴിച്ച് നടപ്പിലാക്കുന്ന സ്റ്റാർസ് വർണക്കൂടാരം പദ്ധതിയുടെ നിർമ്മാണോദ്ഘാടനം കുമ്മിൾ പഞ്ചായത്ത് പ്രസിഡന്റ് കെ.മധു നിർവഹിച്ചു. എസ്.എം.സി ചെയർമാൻ എ.സഫറുള്ളാഖാൻ അദ്ധ്യക്ഷനാ
യി. സ്കൂൾ പ്രിൻസിപ്പൽ അബ്ദുൽ മനാഫ് സ്വാഗതം പറഞ്ഞു.എം.പി. ടി. എ പ്രസിഡന്റ് ദീപാനാഥ് ഷഫ്ന ആദർശ് തുടങ്ങിയവർ സംസാരിച്ചു. ഹെഡ്മിസ്ട്രസ് റാണി നന്ദി പറഞ്ഞു.