പോരുവഴി : ദക്ഷിണ ഭാരതത്തിലെ ഏക ദുര്യോധന ക്ഷേത്രമായ പോരുവഴി പെരുവിരുത്തി മലനട ക്ഷേത്രത്തിലെ മലക്കുട മഹോത്സവത്തിന്റെ മൂന്നാം ഉത്സവ ദിവസമായ നാളെ വൈകിട്ട് 5ന് മലക്കുട മഹാസമ്മേളനവും മലയപ്പൂപ്പൻ പുരസ്കാര സമർപ്പണവും നടക്കും. ഡെപ്യുട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനവും പുരസ്കാര സമർപ്പണവും നടത്തും. ഐ.എസ്.ആർ.ഒ ചെയർമാൻ എസ്.സോമനാഥ് മലയപ്പൂപ്പൻ പുരസ്കാരം ഏറ്റുവാങ്ങും. ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി മുഖ്യപ്രഭാഷണം നടത്തും. കൊടിക്കുന്നിൽ സുരേഷ് എം.പി പ്രതിഭകളെ ആദരിക്കും. കോവൂർ കുഞ്ഞുമോൻ എം.എൽ.എ ചികിത്സാ ധനസഹായ വിതരണം നടത്തും. ദേവസ്വം പ്രസിഡന്റ് കെ. രവി അദ്ധ്യക്ഷനാകും സെക്രട്ടറി ആ‌ർ.രജനീഷ് സ്വാഗതവും ഖജാൻജി സി.അജയകുമാർ നന്ദിയും പറയും. പോരുവഴി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിനു മംഗലത്ത്, ജില്ലാ പഞ്ചായത്ത് മെമ്പർ ശ്യാമളയമ്മ , ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷീജ, ദേവസ്വം വൈസ് പ്രസിഡന്റ് മോഹനൻ പരിമണം എന്നിവർ പങ്കെടുക്കും.