കൊല്ലം: എൻ.ജി.ഒ യൂണിയൻ ജില്ലാ സമ്മേളനത്തിന് ഇന്ന് തുടക്കമാകും. ഇന്ന് രാവിലെ 9.30ന് പതാക ഉയർത്തും. ഉച്ചയ്ക്ക് 2.30ന് ജില്ലാ കൗൺസിൽ യോഗവും തിരഞ്ഞെടുപ്പും. വൈകിട്ട് 3.15ന് പ്രതിനിധി സമ്മേളനം മന്ത്രി കെ.എൻ.ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് ബി.സജീവ് അദ്ധ്യക്ഷനാകും. നാളെ ഉച്ചയ്ക്ക് നടക്കുന്ന സുഹൃത്ത് സമ്മേളനം കെ.എസ്.എഫ്.ഇ ചെയർമാൻ കെ.വരദരാജൻ ഉദ്ഘാടനം ചെയ്യും.