കൊല്ലം: മുൻ ആരോഗ്യ മന്ത്രിയും ഡെമോക്രാറ്റിക് ഫോറം മുഖ്യ രക്ഷാധികാരിയുമായിരുന്ന ബി. വെല്ലിംഗ്ടണിന്റെ 18-ാമത് ചരമവാർഷികം ആചരിച്ചു. ജില്ലാ ആയൂർവേദ ആശുപത്രിക്ക് ബി.വെല്ലിംഗ്‌ടൺ മെമ്മോറിയൽ ആശുപത്രി എന്നു നാമകരണം നൽകണമെന്നു ഡെമോക്രാറ്റിക് ഫോറം സർക്കാരിനോട് ആവശ്യപ്പെട്ടു. ഫോറം സംസ്ഥാന പ്രസിഡന്റ് ഡോ.കെ.പി. ജോർജ്ജ് മുണ്ടയ്ക്കൽ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എം. ഇബ്രാഹിം കുട്ടി അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ. എം.മുഹമ്മദ് സലിം, ഫാ..ഗീവർഗീസ് തരകൻ, ബി. ധർമ്മരാജൻ, മാത്യു ജോൺ കുട്ടനാട്, പ്രൊഫ.കെ.ജി.മോഹൻ, ആർ.അശോകൻ, എബ്രഹാം താമരശ്ശേരി, മാജി മാത്യു, നിധീഷ് ജോർജ്ജ്, സോമരാജൻ മങ്ങാട്, പി.എൻ.ബാബുക്കുട്ടൻ, എൻ.ജയകുമാർ, കെ. ജോൺ ഫിലിപ്പ്, ഫിലിപ്പ് മേമഠം, പ്രൊഫ.കെ.കൃഷണൻ, മംഗലത്ത് നൗഷാദ്, ആർ. മോഹനൻ പിള്ള, നിസാം മുളങ്കാടകം, അഡ്വ. സുഖി രാജൻ, ഗ്രേസി ജോർജ്, എ.സൗദ, ലിജ രാജു എന്നിവർ സംസാരിച്ചു