കൊല്ലം: കനത്ത വെയിലിനൊപ്പം തിരഞ്ഞെടുപ്പ് ചൂട് കൂടിയായതോടെ ദാഹജലം നൽകി ആശ്വാസമേകി സ്വീപ്. ചിന്നക്കട ബസ്ബേയിൽ ശ്രീനാരായണ വനിത കോളജ് എൻ.എസ്.എസ് യൂണിറ്റിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ബോധവത്കരണ പരിപാടിയും കുടിവെള്ള വിതരണവും ജില്ലാ കളക്ടർ എൻ.ദേവിദാസ് ഉദ്ഘാടനം ചെയ്തു.

വോട്ടുരേഖപ്പെടുത്തണമെന്ന സന്ദേശം പകരാനും തിരഞ്ഞെടുപ്പിന്റെ പ്രാധാന്യം പൊതുജനങ്ങളിലേക്കെത്തിക്കാനുമായിരുന്നു കുടിവെള്ളം നൽകി സ്വീപ് രംഗത്തെത്തിയത്.
സ്വീപ് നോഡൽ ഓഫീസർ വി.സുദേശൻ, തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടർ ജേക്കബ് സഞ്ജയ് ജോൺ, അസി. പ്രൊഫസർ ആൻഡ് എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർമാരായ ഡോ. ഡി.ദിവ്യപ്രിയ, സോന.ജി.കൃഷ്ണൻ, വിദ്യാർത്ഥികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.