ചാത്തന്നൂർ: ഭാര്യയും രണ്ട് മക്കളും മരിച്ചതിനെത്തുടർന്ന് ഒറ്റപ്പെട്ടുപോയ കലക്കോട് പണ്ടാരവിളയിൽ ബാലകൃഷ്ണപിള്ളയ്ക്ക് (92) കല്ലുവാതുക്കൽ സമുദ്രതീരം മതേതര വയോജന കേന്ദ്രം അഭയകേന്ദ്രമായി. പൂതക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അമ്മിണിയമ്മയുടെ ശുപാർശ പ്രകാരം പഞ്ചായത്ത് അംഗം ഷാജി കുമാറിന്റെ നേതൃത്വത്തിലാണ് ബാലകൃഷ്ണ പിള്ളയെ സമുദ്ര തീരത്തിലെത്തിച്ചത്. സമുദ്രതീരം ചെയർമാൻ റുവൽസിംഗും മറ്റ് സേവന പ്രവർത്തകരും ചേർന്ന് അദ്ദേഹത്തെ ഏറ്റെടുത്തു. സുരക്ഷിതമായ ജീവിത സാഹചര്യവും മരുന്നും ആഹാരവുമടക്കം സമുദ്രതീരത്തിൽ ലഭിക്കും.