8 കോടിയുടെ നവീകരണം
എഴുകോൺ :ദീർഘകാലമായി തകർന്ന് കിടക്കുന്ന എഴുകോൺ - ഇരുമ്പനങ്ങാട് - കോട്ടായിക്കോണം - പൊരീയ്ക്കൽ റോഡിന്റെ ശോച്യാവസ്ഥയ്ക്ക് പരിഹാരമായി. മന്ത്രി കെ.എൻ. ബാലഗോപാൽ അനുവദിച്ച 8കോടി ചെലവിൽ റോഡ് ദേശീയ പാത നിലവാരത്തിൽ നവീകരിക്കും. കൊട്ടാരക്കര - കുന്നത്തൂർ മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന റോഡിൽ ദിനംപ്രതി നൂറ് കണക്കിന് വാഹനങ്ങളാണ് കടന്നുപോകുന്നത്.
നിർമ്മാണോദ്ഘാടനം
റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ മന്ത്രി കെ.എൻ.ബാലഗോപാൽ ഉദ്‌ഘാടനം ചെയ്തു. കോവൂർ കുഞ്ഞുമോൻ എം.എൽ.എ അദ്ധ്യക്ഷനായി. സംഘാടക സമിതി ചെയർമാൻ പി.തങ്കപ്പൻ പിള്ള സ്വാഗതം പറഞ്ഞു. കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.അഭിലാഷ്, പവിത്രേശ്വരം പഞ്ചായത്ത് പ്രസിഡന്റ് വി.രാധാകൃഷ്ണൻ, എഴുകോൺ പഞ്ചായത്ത് പ്രസിഡന്റ് ബിജു എബ്രഹാം, ജില്ല പഞ്ചായത്ത് അംഗം വി.സുമലാൽ, പഞ്ചായത്ത് അംഗങ്ങളായ രഞ്ജിനി അജയൻ, ടി.ആർ.ബിജു, സി.പി.എം നെടുവത്തൂർ ഏരിയ സെക്രട്ടറി ജെ.രാമാനുജൻ, എഴുകോൺ വെസ്റ്റ് ലോക്കൽ സെക്രട്ടറി കെ.ഓമനക്കുട്ടൻ, ഈസ്റ്റ് ലോക്കൽ സെക്രട്ടറി എം.പി.മനേക്ഷ, ഇരുമ്പനങ്ങാട് ബാബു എന്നിവർ സംസാരിച്ചു.