photo

കരുനാഗപ്പള്ളി : കൃഷിയിടങ്ങളിലെ അമിത കീടനാശിനി പ്രയോഗവും ഭക്ഷ്യവസ്തുകളിലെ മായം ചേർക്കലും കേരളത്തിലെ ജനങ്ങളെ മാറാ രോഗികളിക്കി മാറ്റുന്നതായി കൺസ്യൂമർ കൗൺസിൽ സംസ്ഥാന പ്രസിഡന്റ് എം.മൈതിൻ കുഞ്ഞ് പറഞ്ഞു. കരുനാഗപ്പള്ളി താലൂക്കിലെ സംഘടനയുടെ മെമ്പർഷിപ്പ് വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ ഫുഡ് സേഫ്റ്റി ഡിപ്പാർട്ട്മെന്റും ഉപഭോക്തൃകാര്യ വകുപ്പും പരിശോധന കർഷനമാക്കി ഈ വിപത്തിനെ നിയന്ത്രിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. താലൂക്ക് പ്രസിഡന്റ് മുനമ്പത്ത് ഷിഹാബ് അദ്ധ്യക്ഷനായി. സംസ്ഥാന ജനറൽ സെക്രട്ടറി ഷാജഹാൻ പണിക്കത്ത്, സംസ്ഥാന കമ്മിറ്റി അംഗം വി.കെ.രാജേന്ദ്രൻ, വർഗ്ഗീസ് മാത്യു കണ്ണാടിയിൽ, അജയൻ പണിക്കാർ കടവ് എന്നിവർ

സംസാരിച്ചു.