കൊട്ടാരക്കര: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊട്ടാരക്കര യൂണിറ്റും തപാൽ വകുപ്പുമായി സഹകരിച്ചുകൊണ്ട് അപകട ഇൻഷ്വറൻസ് മേള സംഘടിപ്പിക്കുന്നു. 19ന് രാവിലെ 9ന് വ്യാപാര ഭവനിൽ നടക്കുന്ന മേള പ്രസിഡന്റ് ഹാജി എം.ഷാഹുദ്ദീൻ ഉദ്ഘാടനം ചെയ്യും. ഇന്ത്യ പോസ്റ്റ് പേമന്റ് ബാങ്ക് മാനേജർ എലിസബത്ത് തോമസ് മുഖ്യ അതിഥിയാകും. 555 രൂപ വാർഷിക അടവിന് 10 ലക്ഷം രൂപയുടെയും 755 രൂപയുടെ വാർഷിക അടവിന് 15 ലക്ഷം രൂപയുടെയും ഇൻഷ്വറൻസ് കവറേജ് കിട്ടുന്ന പദ്ധതിയാണ്. തപാൽ വകുപ്പ് നടത്തുന്ന മാതൃകാ പദ്ധതിയ്ക്ക് പ്രചാരം നൽകാനാണ് മേള നടത്തുന്നതെന്ന് ഭാരവാഹികൾ വാ‌ർത്താസമ്മേളനത്തിൽ അറിയിച്ചു.