കരുനാഗപ്പള്ളി: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലുൾപ്പെടുത്തി നിർമ്മിച്ച തൊടിയൂർ ഏഴാം വാർഡിലെ മഠത്തിൽ - വലിയവട്ടക്കാട്ട് റോഡ് സി.ആർ.മഹേഷ് എം.എൽ.എ ഗതാഗതത്തിന് തുറന്നു നൽകി. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ.സി.ഒ.കണ്ണൻ അദ്ധ്യക്ഷനായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് തൊടിയൂർ വിജയൻ, സ്മിത ഗോപിനാഥ്, പ്രഭാകരക്കുറുപ്പ്, ജയചന്ദ്രൻ, ഹസീന, റിയാസ്, അനന്ദു മുരളി, പ്രദേശവാസികൾ തുടങ്ങിയവർ പങ്കെടുത്തു.