jangar

കൊല്ലം: തിരഞ്ഞെടുപ്പ് കമ്മിഷൻ കനിഞ്ഞാൽ ഏതാനും ദിവസങ്ങൾക്കുള്ളിൽ പനയം പഞ്ചായത്തിന്റെ നേതൃത്വത്തിൽ പെരുമണിൽ നിന്ന് മൺറോത്തുരുത്തിലേക്ക് ‌ജങ്കാർ സർവീസ് അരംഭിക്കും. ഇന്നലെ ചേർന്ന പഞ്ചായത്ത് കമ്മിറ്റി ജങ്കാർ സർവീസിന് അനുമതി നൽകി. പക്ഷെ തിരഞ്ഞെടുപ്പ് വിജ്ഞാപനം നിലവിൽ വന്നതിനാൽ തിരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതി വാങ്ങിയ ശേഷമേ സർവീസ് ആരംഭിക്കാനാകൂ.

ജങ്കാർ സർവീസ് ആരംഭിക്കാൻ കായംകുളം സ്വദേശി നൽകിയ അപേക്ഷയാണ് ഇന്നലെ പനയം പഞ്ചായത്ത് കമ്മിറ്റി അംഗീകരിച്ചത്. ഡിസംബറോടെ സർവീസ് ആരംഭിക്കാനായിരുന്നു ആദ്യ ആലോചന. പക്ഷെ കേരള മാരിടൈം ബോർഡ് നിർദ്ദേശിച്ചത് പ്രകാരമുള്ള അറ്റകുറ്റപ്പണികൾ പൂർത്തിയാക്കാനായില്ല. ഇപ്പോൾ കായംകുളം സ്വദേശിയുടെ മറ്രൊരു ജങ്കാർ ഉപയോഗിച്ച് സർവീസ് നടത്താനാണ് തീരുമാനം. ജങ്കാർ ഉടമ ആവശ്യപ്പെട്ടത് പ്രകാരമുള്ള നിരക്ക് വർദ്ധനവിനും പഞ്ചായത്ത് കമ്മിറ്റി അനുമതി നൽകിയിട്ടുണ്ട്. മൺറോത്തുരുത്തിലെ പേഴുംതുരുത്തിലേക്കാകും സർവീസ്.

സർവീസ് നിലച്ചത് - 2023 ഒക്ടോബറിൽ

ചുറ്റിക്കറങ്ങേണ്ടത് - 25 കിലോമീറ്റർ

ചുറ്റിക്കറങ്ങി യാത്രാ ദുരിതം

ജങ്കാർ നിലച്ചതോടെ മൺറോത്തുരുത്ത് വഴി കുന്നത്തൂർ ഭാഗത്തേക്ക് പോയിരുന്ന പനയം പഞ്ചായത്തിലെ ജനങ്ങൾ ദുരിതത്തിലായതോടെയാണ് പനയം പഞ്ചായത്ത് ജങ്കാർ സർവീസ് ആരംഭിക്കാൻ മുൻകൈയെടുത്തത്. നേരത്തെ ഉണ്ടായിരുന്ന ജങ്കാർ മൺറോത്തുരുത്ത് പഞ്ചായത്തുമായി കരാർ ഒപ്പിട്ടാണ് സർവീസ് നടത്തിയിരുന്നത്. ജങ്കാർ സർവീസ് ആരംഭിച്ചില്ലെങ്കിൽ അത്രയും കാലം യാത്രക്കാർ ചുറ്റിക്കറങ്ങേണ്ടി വരും.

ഇഴഞ്ഞുനീങ്ങുന്ന പെരുമൺ- പേഴുംതുരുത്ത് പാലം നിർമ്മാണം പൂർത്തിയാകാൻ ഇനിയും രണ്ടുവർഷമെങ്കിലും വേണ്ടിവരും.

പനയം പഞ്ചായത്ത് അധികൃതർ