 
ശാസ്താംകോട്ട: കുന്നത്തൂർ മിനി സിവിൽ സ്റ്റേഷൻ്റെ നിർമ്മാണ ഉദ്ഘാടനം ശാസ്താംകോട്ടയിൽ മന്ത്രി കെ.എൻ.ബാലഗോപാൽ നിർവഹിച്ചു. കോവൂർ കുഞ്ഞുമോൻ എം.എൽ.എ അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ.പി.കെ.ഗോപൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ.സുന്ദരേശൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ പി.എം.സെയ്ദ്, ഡോ.സി.ഉണ്ണികൃഷ്ണൻ ,ആർ.ഗീത, എസ്.ശ്രീകുമാർ, എസ്.കെ.ശ്രീജ , ബിനു മംഗലത്ത് ബ്ലോക്ക് പഞ്ചായത്ത് അംഗം തുണ്ടിൽ നൗഷാദ് തുടങ്ങിയവർ പങ്കെടുത്തു.1169.81 ലക്ഷം രൂപ മുടക്കിയാണ് ശാസ്താംകോട്ടയിൽ മിനി സിവിൽ സ്റ്റേഷൻ നിർമ്മിക്കുന്നത്.