കൊല്ലം: പാരിപ്പള്ളി ഉദയ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് കബഡി ഇൻഡോർ സ്റ്റേഡിയത്തിൽ സ്ഥിരം ഇരിപ്പിട സൗകര്യം ഒരുക്കാൻ പ്രേം ഫാഷൻ ജ്യുവലേഴ്സ് ഉടമയും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സെക്രട്ടറിയും ജീവകാരുണ്യ പ്രവർത്തകനുമായ ബി. പ്രേമാനന്ദ് കസേരകൾ സംഭാവനയായി നൽകി. സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ ഉദയകുമാർ അദ്ധ്യക്ഷത വഹിച്ചു. കബീർ പാരിപ്പള്ളി സ്വാഗതം പറഞ്ഞു. രാജാറാം, അരുൺ ബോസ്, സുകുമാർ, ബിജു, ഷൈൻ രാജ്, ഡാനി എന്നിവർ പങ്കെടുത്തു