കൊല്ലം: ഈഴവാത്തി കാവുതിയ്യ സമുദായങ്ങളുടെ കോ-ഓഡിനേഷനായ വാദ്ധ്യായർ മഹാസഭയുടെ ജില്ലാ പ്രവർത്തക കൺവെൻഷൻ 17ന് ഉച്ചയ്ക്ക് 2ന് കരുനാഗപ്പള്ളി മുനിസിപ്പൽ ടൗൺ ഹാളിൽ മഹാസഭ സംസ്ഥാന രക്ഷാധികാരി പ്രൊഫ. സദാശിവൻ ശാസ്താംകോട്ട ഉദ്ഘാടനം ചെയ്യും.
ജില്ലാ സെക്രട്ടറിയും ഡി.ബി അംഗവുമായ ഡോ. അജിത്ത് കുമാർ അദ്ധ്യക്ഷനാകും. സംസ്ഥാന ജനറൽ സെക്രട്ടറി ആർ.എസ്.അജിത്ത് കുമാർ മുഖ്യ പ്രഭാഷണം നടത്തും. കരുനാഗപ്പള്ളി താലൂക്ക് പ്രസിഡന്റ് രഘുനാഥ് കോയിവിള, സെക്രട്ടറി അനിരുദ്ധൻ കരുനാഗപ്പള്ളി, സുഭാഷ് ആലപ്പുഴ, അഞ്ചൽ രമേശ്, ചിത്രാംഗദൻ തുടങ്ങിയവർ സംസാരിക്കും.