അഞ്ചൽ: ഗുരുധർമ്മ പ്രചരണസഭ പുനലൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 62-ാം ശ്രീനാരായണ ധർമ്മമീമാംസാ പരിഷത്ത് 31ന് വിവിധ പരിപാടികളോടെ നടക്കും. രാവിലെ 9 മുതൽ ജയ് ജവാൻ ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിഷത്തിന്റെ ഉദ്ഘാടനം മുൻ മന്ത്രി അഡ്വ.കെ.രാജു നിർവഹിക്കും. സഭാ മണ്ഡലം പ്രസിഡന്റും ശബരിഗിരി ഗ്രൂപ്പ് ചെയർമാനുമായ ഡോ.വി.കെ.ജയകുമാർ അദ്ധ്യക്ഷനാകും. അരുവിപ്പുറം ക്ഷേത്രം സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തും. 'മതസമുന്നയം ആലുവ സർവമതസമ്മേളനത്തിന്റെ പശ്ചാത്തലത്തിൽ' എന്ന വിഷയത്തിൽ നടക്കുന്ന ചർച്ചയിൽ ഡോ.എൻ.വിശ്വരാജൻ കുടവട്ടൂർ വിഷയാവതരണം നടത്തും. സെയ്ദ് ഫൈസി (ചീഫ് ഇമാം വേയ്ക്കൽ), അഞ്ചൽ സെന്റ് ജോൺസ് സ്കൂൾ ലോക്കൽ മാനേജ‌ർ ഫാ,ബോവസ് മാത്യു, ജി.ഡി.പി.എസ് രജിസ്ട്രാർ അഡ്വ.പി.എം.മധു, ജില്ലാ ജോ.സെക്രട്ടറി വെഞ്ചേമ്പ് മോഹൻദാസ്, അഞ്ചൽ സെന്റ് ജോൺസ് കോളേജ് മുൻ പ്രിൻസിപ്പൽ ഡോ.കെ.വി.തോമസ് കുട്ടി, അഞ്ചൽ ആനന്ദഭവൻ സ്കൂൾ ചെയർമാൻ അഡ്വ.ജി.സുരേന്ദ്രൻ എന്നിവർ ചർച്ചയിൽ പങ്കെടുക്കും. മികച്ച ഗുരുസേവകരെ സഭാ കേന്ദ്രകമ്മിറ്റി അംഗം കുളത്തൂപ്പുഴ രാമകൃഷ്ണൻ, മുൻ കേന്ദ്ര കമ്മിറ്റി അംഗം ആർച്ചൽ സോമൻ, അരവിന്ദൻ ജയ് ജവാൻ, ജി. മുരളീധരൻ, ബിനാ സോദരൻ, മൃദുലകുമാരി, ലീലാ ജഗദ്നാഥൻ, സുദർശനാ ശശി, ലീലാ യശോധരൻ, ജലജാ വിജയൻ എന്നിവർ അഭിനന്ദിക്കും. സഭാ മണ്ഡലം വൈസ് പ്രസിഡന്റും റിട്ട.ഡി.എഫ്.ഒ വി.എൻ.ഗുരുദാസ് സ്വാഗതവും മണ്ഡലം സെക്രട്ടറി സി.സുരേഷ് കുമാർ നന്ദിയും പറയും. ഉച്ചയ്ക്ക് 2 മുതൽ നടക്കുന്ന സമ്മേളനം സഭാ ജില്ലാ പ്രസിഡന്റ് എം.എസ്.മണി ലാൽ ഉദ്ഘാടനം ചെയ്യും. മണ്ഡലം പ്രസിഡന്റ് ഡോ.വി.കെ.ജയകുമാർ അദ്ധ്യക്ഷനാകും. ജില്ലാ സെക്രട്ടറി പന്മന സുന്ദരേശൻ മുഖ്യ പ്രഭാഷണം നടത്തും. ആശാ കവിതകളിലെ ദാർശനികത എന്നവിഷയം പുനലൂർ യൂണിയൻ വൈസ് പ്രസിഡന്റ് എ.ജെ.പ്രതീപ് അവതരിപ്പിക്കും. കവി അനീഷ് കെ.അയിലറ, രശ്മി രാജ് എന്നിവർ ചർച്ചയിൽ പങ്കെടുക്കും. വൈക്കം സത്യഗ്രഹത്തിന്റെ നവോത്ഥാന ദർശനം സി.വി.വിജയകുമാർ വിഷയം അവതരിപ്പിക്കും. സഭാ കേന്ദ്രകമ്മിറ്റി അംഗം ഡോ.ജയകുമാർ ഒടനാവട്, കേന്ദ്ര കമ്മിറ്റി അംഗം കുളത്തൂപ്പുഴ രാമകൃഷ്ണൻ, ജില്ലാ വൈസ് പ്രസിഡന്റ് ശശിധരൻ, യശോധടീച്ചർ, ആർച്ചൽ സോമൻ, തേവർതോട്ടം സുകുമാരൻ, ഓയൂർ സുരേഷ്, ബീനാ സോദരൻ, അഞ്ചൽ ജഗദീശൻ എന്നിവർ പങ്കെടുക്കും.