dcc

കൊല്ലം: കെ.എസ്.യു ജില്ലാ നേതൃയോഗവും പുതുതായി തിരഞ്ഞെടുക്കപ്പെട്ട ജില്ലാ ഭാരവാഹികളുടെ ചുമതല ഏറ്റടുക്കൽ ചടങ്ങും കൊല്ലം ഡി.സി.സി ഓഫീസിൽ നടന്നു. ഡി.സി.സി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്തു. കെ.എസ്.യു ജില്ലാ പ്രസിഡന്റ് അൻവർ സുൽഫിക്കർ അദ്ധ്യക്ഷനായി. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനങ്ങളോടുള്ള അവഗണന പാർലമെന്റ് തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് അനുകൂലമായി വിധിയെഴുതുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം ബിന്ദു കൃഷ്ണ, കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് എം.ജെ.യദു കൃഷ്ണൻ, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് റിയാസ് ചിതറ, കെ.പി.സി.സി സെക്രട്ടറിമാരായ അഡ്വ. പി.ജർമിയാസ്, സൂരജ് രവി, ഡി.സി.സി ജനറൽ സെക്രട്ടറി എൻ. ഉണ്ണിക്കൃഷ്ണൻ, കെ.എസ്.യു സംസ്ഥാന ജനറൽ സെക്രട്ടറിമാരായ അനന്ദകൃഷ്ണൻ, ആഷിക് ബൈജു,
ലിവിൻ വേങ്ങൂർ, കെ.എസ്.യു സംസ്ഥാന കമ്മിറ്റി അംഗങ്ങളായ അമൃത പ്രിയ, എം.എസ്.അനീസ്, ബിച്ചു എന്നിവർ സംസാരിച്ചു.