പുനലൂർ: പുനലൂർ യൂണിയനിലെ വനിതാസംഘം വാർഷിക പൊതുയോഗവും ഗുരുദേവ പഠന ക്ലാസും യോഗം കൗൺസിലർ പി.ടി.മന്മഥൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് ടി.കെ.സുന്ദരേശൻ അദ്ധ്യക്ഷനായി. യൂണിയൻ സെക്രട്ടറി ആർ.ഹരിദാസ്, വൈസ് പ്രസിഡന്റ് എ.ജെ.പ്രദീപ്, യോഗം അസി.സെക്രട്ടറി വനജ വിദ്യധരൻ, യോഗം ഡയറക്ടർ ജി.ബൈജു, യൂണിയൻ കൗൺസിലർമാരായ എസ്.സദാനന്ദൻ, കെ.വി.സുഭാഷ് ബാബു, എൻ.സുന്ദരേശൻ , എസ്.എബി.അടുക്കമൂല ശശിധരൻ, വനിതാസംഘം യൂണിയൻ വൈസ് പ്രസിഡന്റ് ഉദയകുമാരി ഉദയൻ, സെക്രട്ടറി ഓമന പുഷ്പാംഗദൻ, പ്രാർത്ഥന സമിതി യൂണിയൻ വൈസ് പ്രസിഡന്റും കരവാളൂർ പഞ്ചായത്ത് പ്രസിഡന്റുമായ ലതിക രാജേന്ദ്രൻ, സെക്രട്ടറി പ്രീത സജീവ് തുടങ്ങിയവർ സംസാരിച്ചു.