കൊട്ടാരക്കര: സീനിയർ സിറ്റിസൺസ് സർവീസ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ 20ന് കൊട്ടാരക്കര മിനി സിവിൽ സ്റ്റേഷന് സമീപമുള്ള ഗാന്ധി ലെനിൻ ലൈബ്രറി ഹാളിൽ വയോജന-യുവജന സൗഹൃദ സദസ് നടക്കും. വൈകിട്ട് 4ന് ചേരുന്ന സദസ് അസോസിയേഷൻ സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് കെ.എൻ.കെ നമ്പൂതിരി ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് വെള്ളിമൺ നെൽസൺ അദ്ധ്യക്ഷനാകും. നഗരസഭ ചെയർമാൻ എസ്.ആർ.രമേശ് മുഖ്യ പ്രഭാഷണം നടത്തും. സംസ്ഥാന കമ്മിറ്റി അംഗം ജി. ഗോപിനാഥൻ, വൈസ് പ്രസിഡന്റ് പ്രൊഫ. ജി.വാസുദേവൻ, സുകേശൻ ചൂലിക്കോട്, സി.രവീന്ദ്രൻ, അഡ്വ.പി.കെ. രവീന്ദ്രൻ,ടി.ഗോപാലകൃഷ്ണൻ, നീലേശ്വരം സദാശിവൻ, മംഗലം ബാബു, അഡ്വ. ജയന്തീദേവി, അഡ്വ.സാറാമ്മ ഫിലിപ്പോസ് എന്നിവർ സംസാരിക്കും. എൻ.ദിവാകരൻ സ്വാഗതവും പി.എസ്. ശശിധരൻപിള്ള നന്ദിയും പറയും.