കൊല്ലം: രജിസ്ട്രേഷൻ വകുപ്പ് നടപ്പാക്കാൻ ഉദ്ദേശിക്കുന്ന ടെമ്പ്ലേറ്റിനെതിരെ ആധാരം എഴുത്ത് അസോസിയേഷൻ കിളികൊല്ലൂർ യൂണിറ്റ് നടത്തിയ ധർണ അസോസിയേഷൻ ജില്ലാ സെക്രട്ടറി എം.കെ.മണിലാൽ ഉദ്ഘാടനം ചെയ്തു. കിളികൊല്ലൂർ യൂണിറ്റ് പ്രസിഡന്റ് ഇരട്ടക്കുളത്ത് സുരേഷ് അദ്ധ്യക്ഷനായി. ജില്ലാ ജോയിന്റ് സെക്രട്ടറി പേരൂർ സുദേവൻ മുഖ്യ പ്രഭാഷണം നടത്തി. വൈസ് പ്രസിഡന്റ് വിക്രമൻ പിള്ള, കിളികൊല്ലൂർ യൂണിറ്റ് ട്രഷറർ നിസാറുദ്ദീൻ, ജോയിന്റ് സെക്രട്ടറി നിമ്മി, സോമൻ എന്നിവർ സംസാരിച്ചു. യൂണിറ്റ് സെക്രട്ടറി സുരേഷ് ബാബുരാജൻ സ്വാഗതവും വനിതാ കമ്മറ്റി അംഗം ശ്രീദേവി സുരേഷ് നന്ദിയും പറഞ്ഞു.