കൊട്ടാരക്കര : പ്രവാസി കോൺഗ്രസ് കൊട്ടാരക്കര ബ്ളോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ പ്രവാസികളോടുള്ള അവഗണനയിലും പ്രവാസികൾക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കാത്തതിലും പെൻഷൻ ആനുകൂല്യങ്ങൾ നൽകാത്തതിലും പ്രതിഷേധിച്ച് കൊട്ടാരക്കര മിനി സിവിൽ സ്റ്റേഷനു മുന്നിൽ ധർണ നടത്തി. ധർണ കെ.പി.സി.സി സെക്രട്ടറി നടുക്കുന്നിൽ വിജയൻ ഉദ്ഘാടനം ചെയ്തു. ബ്ളോക്കു പ്രസിഡന്റ് സന്തോഷ് കുളങ്ങര അദ്ധ്യക്ഷനായി. ജില്ലാ ജനറൽ സെക്രട്ടറി കിഴക്കേത്തെരുവ് പി.ബാബു, തോമസ് പണിക്കർ, നസീർ, ജോൺ മത്തായി, അലക്സാണ്ടർ.കെ.ജി, മുരളീധരൻപിള്ള, രാജൻ ചീക്കൽ, സനൽ കുമാർ, ഷാജി ജോർജ്, ഷാജി അമ്പലത്തുംകാല, വിനോദ്, ജോസഫ് കിഴക്കടത്ത്, വില്ലൂർ ജോയി, മോനച്ചൻ അമ്പലക്കര , പ്രസാദ് യോഹന്നാൻ എന്നിവർ സംസാരിച്ചു.