ചവറ: ബി.സി ക്രീയേറ്റീവ് സെന്റർ ആൻഡ് ലൈബ്രറിയുടെ നാലാമത് വാർഷികത്തോടനുബന്ധിച്ച് അഖില കേരള ക്വിസ് മത്സരം ക്വിസ് മാമാങ്കം സംഘടിപ്പിക്കുന്നു. ഏപ്രിൽ 4ന് വൈകിട്ട് 4ന് ലൈബ്രറി അങ്കണത്തിലാണ് മത്സരം. യു.പി,ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗം എന്നിങ്ങനെ മൂന്ന് തലത്തിൽ മത്സരങ്ങൾ ഉണ്ടാകും. ഒരു ടീമിൽ രണ്ടുപേർ എന്ന രീതിയിൽ മത്സരത്തിൽ പങ്കെടുക്കാം.
ഓരോ വിഭാഗത്തിലും ഒന്നാം സ്ഥാനം നേടുന്ന ടീമിന് 4000/-രൂപയും രണ്ടാം സ്ഥാനം നേടുന്ന ടീമിന് 3000രൂപയും ലഭിക്കും. രജിസ്റ്റർ ചെയ്യാൻ വിളിക്കേണ്ട ഫോൺ നമ്പരുകൾ: 9447301165,8547499812,
81296 35316. ടീമുകൾക്ക് രജിസ്റ്റർ ചെയ്യാനുള്ള അവസാന ദിനം ഏപ്രിൽ 1.