ഓടനാവട്ടം: അഡ്വ. അരുൺകുമാറിന്റെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കായുള്ള വെളിയം മേഖലാ കൺവെൻഷൻ നടന്നു. സി.പി.എം കൊട്ടാരക്കര ഏരിയ സെക്രട്ടറി പി.കെ. ജോൺസൺ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. എച്ച്. ആർ.പ്രമോദ്കുമാർ അദ്ധ്യക്ഷനായി.

എസ്. പവനൻ സ്വാഗതം പറഞ്ഞു. സി.പി.ഐ ജില്ലാ എക്സിക്യുട്ടീവ് അംഗം കെ.ജഗദമ്മ, അഡ്വ.ബി. സനൽകുമാർ,കെ.എസ്. ഷിജുകുമാർ, എസ്.വിനയൻ, പ്രിൻസ് കായില, ആർ.ബിനോജ്, ആർ. പ്രേമചന്ദ്രൻ, ജയൻ പെരുംകുളം, ആർ. പ്രശാന്ത്,

എൽ.ബാലഗോപാൽ, മധു മുട്ടറ, ജയാ രഘുനാഥ്, സജിനി ഭദ്രൻ,

എന്നിവർ സംസാരിച്ചു. എച്ച്.ആർ.പ്രമോദ്കുമാർ പ്രസിഡന്റായും എസ്. പവനൻ സെക്രട്ടറിയായും

101 അംഗ കമ്മിറ്റി രൂപീകരിച്ചു.