ചാത്തന്നൂർ: പിണറായി വിജയന്റെ കണക്കപ്പിള്ളയായി സി.പി.എം സംസ്ഥാന സെക്രട്ടറി അധഃപതിച്ചതായി സി.എം.പി സംസ്ഥാന ജനറൽ സെക്രട്ടറി സി.പി. ജോൺ ആരോപിച്ചു. യു.ഡി.എഫ് ചാത്തന്നൂർ നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിയോജക മണ്ഡലം ചെയർമാൻ നെടുങ്ങോലം രഘു അദ്ധ്യഷനായി. ഡി.സി.സി പ്രസിഡന്റ് പി.രാജേന്ദ്ര പ്രസാദ്, ആർ.എസ്.പി കേന്ദ്ര കമ്മിറ്റി അംഗം എ.എ. അസീസ്, കെ.പി.സി.സി ജനറൽ സെക്രട്ടറി എം.എം. നസീർ, ആർ.എസ്.പി
ജില്ലാ സെക്രട്ടറി കെ.എസ്. വേണുഗോപാൽ, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ എൻ. ഉണ്ണിക്കൃഷ്ണൻ, എസ്. ശ്രീലാൽ, എ. ശുഹൈബ്, സിസിലി സ്റ്റീഫൻ, സുഭാഷ് പുളിക്കൽ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റുമാരായ ബിജു വിശ്വരാജൻ, അഡ്വ. ലത മോഹൻദാസ്,
സി.എം.പി ജില്ലാ സെക്രട്ടറി സി.കെ. രാധാകൃഷ്ണൻ, ഫോർവേഡ് ബ്ലോക്ക് ജില്ലാ സെക്രട്ടറി പ്രകാശ് മൈനാഗപ്പള്ളി, പള്ളത്ത് സുധാകരൻ, നാഷണൽ ജനതാദൾ യുവജന വിഭാഗം ജില്ലാ പ്രസിഡന്റ് വിഷ്ണു ശ്യം ,രാജൻ കുറുപ്പ്,
ശാലുദാസ് തുടങ്ങിയവർ സംസാരിച്ചു.