കൊല്ലം: സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ പാർട്ടിയുടെ (എസ്.ആർ.പി) കൊല്ലവും ആലപ്പുഴയും ഒഴികെയുള്ള 18 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ തിങ്കളാഴ്ച പ്രഖ്യാപിക്കുമെന്ന് സംസ്ഥാന ചെയർമാൻ തെക്കുംഭാഗം രഘുനാഥൻ പറഞ്ഞു.
കൊല്ലത്ത് സംസ്ഥാന ചെയർമാൻ തെക്കുംഭാഗം രഘുനാഥൻ, ആലപ്പുഴയിൽ എസ്.ആർ.വൈ.എഫ് സംസ്ഥാന പ്രസിഡന്റ് പാലയ്ക്കൽ കൃഷ്ണൻകുട്ടി എന്നിവരെ സ്ഥാനാർത്ഥികളായി നേരത്തെ പ്രഖ്യാപിച്ചിരുന്നു. മൂന്ന് മുന്നണികൾക്കും എതിരെ ശക്തമായ പ്രചാരണവുമായി പാർട്ടി ഇതിനോടകം സജീവമായിട്ടുണ്ടെന്നും വരും ദിവസങ്ങളിൽ വീടുകൾ കയറിയുള്ള വോട്ട് അഭ്യർത്ഥന, തിരഞ്ഞെടുപ്പ് കൺവെൻഷനുകൾ, കുടുംബയോഗങ്ങൾ, പ്രകടനം തുടങ്ങിയവ സംഘടിപ്പിക്കുമെന്നും തെക്കുംഭാഗം രഘുനാഥൻ പറഞ്ഞു.