ശാസ്താംകോട്ട : കൊല്ലം ജില്ലാ പഞ്ചായത്ത്‌ കുന്നത്തൂർ ഡിവിഷനിലെ 40 ലൈബ്രറികൾക്ക് പത്തുലക്ഷം രൂപയുടെ പുസ്തകവും ഫർണിച്ചറും വിതരണം ചെയ്യുന്ന ചടങ്ങ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഗോപൻ ഉദ്ഘാടനം ചെയ്തു. ഊക്കൻമുക്ക് ഗവ.എൽ.വി എൽ.പി.എസിൽ നടന്ന ചടങ്ങിൽ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് അജയകുമാർ അദ്ധ്യക്ഷനായി. സെക്രട്ടറി എസ്.ശശികുമാർ സ്വാഗതം പറഞ്ഞു. ഓരോ ലൈബ്രറികൾക്കും 25000 രൂപയുടെ ഫർണിച്ചറുകളും പുസ്തകവുമാണ് നൽകിയത്. പഞ്ചായത്ത് പ്രസിഡന്റുമാരായ സി .ഉണ്ണികൃഷ്ണൻ, ആർ .ഗീത,കെ. വത്സലകുമാരി, ജില്ലാ ലൈബ്രറി കൗൺസിൽ അംഗം ചവറ കെ. എസ്. പിള്ള,എസ്. അജയൻ,എ .സാബു,ഗോപിനാഥക്കുറുപ്പ് തുടങ്ങിയവർ സംസാരിച്ചു.