
ശാസ്താംകോട്ട: പൊതു വിദ്യാഭ്യാസ വകുപ്പും സമഗ്ര ശിക്ഷ കൊല്ലവും സംയുക്തമായി സംഘടിപ്പിച്ച ജില്ലാതല പഠനോത്സവം ഗവ.എൽ.പി.എസ് കോവൂരിൽ നടന്നു. മൈനാഗപ്പള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.എം.സെയ്ദ് ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ പ്രോഗ്രാം ഓഫീസർ എസ്.സബീന പദ്ധതി വിശദീകരിച്ചു. എസ്.എം.സി ചെയർമാൻ എം.കെ.പ്രദീപ് അദ്ധ്യക്ഷനായി.കുട്ടികളുടെ സാർഗത്മക രചനകളുടെ സമാഹാരം കുന്നിമണികളും പി.എം.സൈയ്ദ് പ്രകാശനം ചെയ്തു.സമ്പൂർണ വായന പ്രഖ്യാപനം മൈനാഗപ്പള്ളി പഞ്ചായത്ത് വൈസ് പ്രസിഡന്റ് സേതുലക്ഷ്മി നിർവഹിച്ചു. ഇന്നോവേറ്റിവ് സ്കൂൾ ആയി തിരഞ്ഞെടുത്തു കൊണ്ടുള്ള സർട്ടിഫിക്കറ്റ് ജില്ലാ വിദ്യാകിരണം കോഡിനേറ്റർ കിഷോർ കെ. കൊച്ചയ്യത്തിൽ നിന്ന് സ്കൂൾ ഹെഡ്മിസ്ട്രസ് ഐ.ബീന ഏറ്റുവാങ്ങി. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മനാഫ് മൈനാഗപ്പള്ളി,വാർഡ് മെമ്പർ ലാലി ബാബു, ബി.ആർ.സി ട്രെയിനർമാരായ ജി.പ്രദീപ് കുമാർ,രാധാകൃഷ്ണപിള്ള എന്നിവർ സംസാരിച്ചു.