കൊല്ലം: തോപ്പിൽക്കടവ് ആർട്ട്‌ ഒഫ് ലിവിംഗ് ആശ്രമത്തിൽ ആരോഗ്യപരിപാലനം ലക്ഷ്യം വച്ച് 17 മുതൽ 24 വരെ 'സ്വാസ്ഥ്യമഹോത്സവം' സംഘടിപ്പിക്കുന്നു. ഒരാഴ്ച നീണ്ടുനിൽക്കുമെന്ന് ആശ്രമം കമ്മിറ്റി ചെയർമാൻ എസ്.തിലകൻ, സെക്രട്ടറി പ്രദീപ്‌.ജി മയ്യനാട് എന്നിവർ അറിയിച്ചു.

17ന് വൈകിട്ട് 6ന് എം.മുകേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. എല്ലാ ദിവസവും രാവിലെ 6.30 മുതൽ 7.30 വരെ സൗജന്യ യോഗപരിശീലനം, 8 മുതൽ നാഡി പരീക്ഷ, മർമ്മ ക്യാമ്പുകൾ, ഉച്ചയ്ക്ക് 12ന് സൗജന്യ ധ്യാനപരിശീലനം, വൈകിട്ട് 6 മുതൽ അഗ്നിഹോത്ര ഹോമ പരിശീലനം, സത്സംഗ്, ആരോഗ്യ സെമിനാറുകൾ, 'സാത്വിക് ഫുഡ് ഫെസ്റ്റ്, രാത്രി 8ന് പ്രസാദവിതരണം എന്നിവ നടക്കും. എല്ലാ ദിവസവും വൈകിട്ട് 6.30ന് വിവിധ വിഷയങ്ങളിൽ വിദഗ്ദ്ധർ ക്‌ളാസുകൾ നയിക്കും. 22, 23, 24 തീയതികളിൽ ശ്രീ ശ്രീ സ്വാസ്ഥ്യശിബിരം എന്ന കോഴ്സ് നാല് ബാച്ചുകളിലായി സംഘടിപ്പിക്കും. ഇതോടൊപ്പം ശ്രീ ശ്രീ തത്വ ഉത്പന്നങ്ങൾ, ചെറു ധാന്യ വിഭവങ്ങൾ എന്നിവയുടെ പ്രദർശനവും വിപണനവും സംഘടിപ്പിച്ചിട്ടുണ്ട്. 24ന് നടക്കുന്ന സമാപന ചടങ്ങിൽ എൻ.കെ. പ്രേമചന്ദ്രൻ എം.പി മുഖ്യാതിഥിയാകും. ഫോൺ: 9746567613, 7736372428, 7736153248.