കൊല്ലം: പാലത്തറ ദുർഗ്ഗ ഭഗവതി ക്ഷേത്രത്തിലെ മീനചിത്തിര മഹോത്സവത്തിന് നാളെ കൊടിയേറും. എല്ലാ ദിവസവും ക്ഷേത്ര ചടങ്ങുകൾക്ക് പുറമേ ഉച്ചയ്ക്ക് 12ന് അന്നദാനവും വൈകിട്ട് കഞ്ഞിസദ്യയും ഉണ്ടായിരിക്കും.
നാളെ രാവിലെ 5 ന് നിർമ്മാല്യ ദർശനം, 8 ന് ഭാഗവത പാരായണം, 6.30 ന് തൃക്കൊടിയേറ്റ്, 9.30 ന് കഥകളി, 19 ന് രാവിലെ 8 ന് ഭാഗവത പാരായണം, വൈകിട്ട് 7ന് പുഷ്പാഭിഷേകം, 8ന് വിളക്കാചാരം, 9 ന് ഗാനമേള. 20 ന് രാവിലെ 7 ന് പ്രഭാത പൂജ, രാത്രി 9.30 ന് ഗാനമേള. 21 ന് രാവിലെ 10.30 മുതൽ സർപ്പക്കാവിൽ ആയില്യം പൂജ, രാത്രി 9.30 ന് ഗാനമേള, 22 ന് രാത്രി 9.30 ന് നാടകം, 23 ന് ദീപാരാധനയ്ക്ക് ശേഷം, കഥകളി, 9.30 ന് കഥകളി, 24 ന് രാവിലെ 11 ന് ഉത്സവബലി ദർശനം, 7.30 ന് ചമയവിളക്ക് ഘോഷയാത്ര, 9.30 ന് നാടൻ പാട്ട്. 25 ന് വൈകിട്ട് 7 ന് ഭരതനാട്യം, 9.30 ന് നൃത്തനാടകം, 26 ന് വൈകിട്ട് 6.45 ന് സായാഹ്ന ഭക്ഷണം (ലൈവ് ദോശ), 7 ന് തിരുവാതിര, 8 ന് വിളക്കാചാരം, പള്ളിവേട്ട, പള്ളിക്കുറുപ്പ്. 27 ന് രാവിലെ 8.30 ന് ആന നീരാട്ട്, ആനയൂട്ട്, 11 ന് കളഭാഭിഷേകം, ഉച്ചയ്ക്ക് 2 ന് ആറാട്ട്, അനുജ്ഞാ പൂജ, 4ന് അമ്പലപ്പുഴ ജയകുമാറിന്റെ നേതൃത്വത്തിലുളള പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ ശീവേലി വിഗ്രഹം സഹിതം ആറാട്ട് എഴുന്നള്ളത്ത്, ആറാട്ട് ബലി, ആറാട്ട് കടവ് കർമ്മങ്ങൾ, 5 ന് എഴുന്നെള്ളത്ത് ഘോഷയാത്ര 8 ന് സേവ, താലപ്പൊലി, കെട്ടുകാഴ്ച, നെടുംകുതിരയെടുപ്പ്, രാത്രി 10 ന് ഗാനമേള. ക്ഷേത്രം പ്രസിഡന്റ് എസ്. സുധീർ, സെക്രട്ടറി എസ്. ബിജുലാൽ, വൈസ് പ്രസിഡന്റ് എസ്. അനു (അയ്യപ്പൻ), ട്രഷറർ രാജീവ് പാലത്തറ, ജോ. സെക്രട്ടറി ബിനു സദാശിവൻ, ക്ഷേത്രം തന്ത്രി അമ്പലപ്പുഴ പുതുമന ഇല്ലത്ത് എസ്. ദാമോദരൻ നമ്പൂതിരി, മേൽശാന്തി ചമ്പക്കുളം അരുവിപ്പുറത്ത് മഠത്തിൽ പി.ഹരികൃഷ്ണൻ നമ്പൂതിരി തുടങ്ങിയവർ ഉത്സവത്തിന് നേതൃത്വം നൽകും.