കൊല്ലം : കരിങ്ങന്നൂർ ഗവ.യു.പി സ്കൂളിന്റെ 125 -ാം വാർഷികാഘോഷങ്ങൾ ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതിക വിദ്യാധരൻ നിർവഹിച്ചു.
മന്ത്രി വി.ശിവൻകുട്ടി ഓൺലൈനായി ആശംസകൾ അറിയിച്ച ചടങ്ങിൽ പി.ടി.എ പ്രസിഡന്റ് അഡ്വ.നെസിൻ ശ്രീകുമാർ അദ്ധ്യക്ഷനായി. ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹരി വി.നായർ മുഖ്യാഥിതിയും ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കരിങ്ങന്നൂർ സുഷമ സമ്മാനദാനവും നടത്തി. സർവീസിൽ നിന്ന് വിരമിക്കുന്ന അദ്ധ്യാപകരായ എം.അബ്ദുൾ വാഹിദ്, പി.കോമള എന്നിവർക്കുള്ള ആദരം, പ്രതിഭകൾക്ക് എൻഡോവ്‌മെന്റ് വിതരണം, എൽ.എസ്.എസ് -യു.എസ്.എസ് പരീക്ഷ വിജയികൾക്ക് സമ്മാനം, ശാസ്ത്രമേളയിലും സ്കൂൾ കലാ-കായികോത്സവ വിജയികൾക്ക് ട്രോഫി വിതരണവും നടന്നു.
ചടങ്ങിൽ സ്കൂൾ പ്രധാനാദ്ധ്യാപിക ബി.ശ്രീകല സ്വാഗതം പറഞ്ഞു. സ്റ്റാഫ് സെക്രട്ടറി സന്ധ്യാമോഹൻ നന്ദി പറഞ്ഞു.