കൊല്ലം: പുനുക്കൊന്നൂർ ദേശസേവനി ലൈബ്രറി സംഘടിപ്പിച്ച വിജ്ഞാന വികസന സദസ് ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ.ബി. മുരളീകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് കെ. ബിജു അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എസ്. മണികണ്ഠൻ പിള്ള സ്വാഗതം പറഞ്ഞു. താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യുട്ടിവ് കമ്മിറ്റി അംഗം എൽ. പത്മകുമാർ വിഷയാവതരണം നടത്തി. ജി. ശ്രീധരൻ പിള്ള, എസ്. രാമചന്ദ്രൻ, സി. ശശികുമാർ, കെ. മദനൻ, രാജേന്ദ്രൻ പിള്ള, ഷീബ, ശ്രീജ എന്നിവർ സംസാരിച്ചു.