പുത്തൂർ: പവിത്രേശ്വരം ഗ്രാമപഞ്ചായത്തിലെ ചെറുപൊയ്ക അങ്കണവാടി കെട്ടിടത്തിന്റെ ഉദ്ഘാടനം മന്ത്രി കെ.എൻ.ബാലഗോപാൽ നിർവഹിച്ചു. കോവൂർ കുഞ്ഞുമോൻ എം.എൽ.എ അദ്ധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.രാധാകൃഷ്ണൻ, വൈസ് പ്രസിഡന്റ് ശശികല പ്രകാശ്, എസ്.രഞ്ജിത്ത്, ബൈജു ചെറുപൊയ്ക എന്നിവർ സംസാരിച്ചു.